ഉമ്രിക സിനിമ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിന്
Tuesday, June 23, 2015 7:11 AM IST
സൂറിച്ച്: അന്താരാഷ്ട്ര ഫിലിം മേളകളില്‍ പ്രദര്‍ശന വിജയവും അവാര്‍ഡും നേടിയ ഇന്ത്യന്‍ സിനിമ ഉമ്രിക സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രദര്‍ശനത്തിനെത്തുന്നു. ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നു വരെ ബേണ്‍, സൂറിച്ച്, വിന്റര്‍ത്തൂര്‍,

തൂണ്‍, വില്‍, ലുട്ട്സേണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം ഉണ്ടാകും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നതു മലയാളിയായ പ്രശാന്ത് നായരാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍