കെസിഎഎം ഫാദേഴ്സ് ഡേ ആഘോഷങ്ങള്‍ ജൂണ്‍ 20ന്
Friday, June 19, 2015 6:18 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലെ പ്രമുഖ കത്തോലിക്ക പ്രസ്ഥാനമായ കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎഎം) ജൂണ്‍ 20നു (ശനി) ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു.

ബാഗുലിയിലെ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം 4.30 മുതലാണ് ആഘോഷങ്ങള്‍.

കുടുംബനാഥന്മാരായ പിതാക്കന്മാരെ ആദരിക്കുകയും അതുവഴി കേരളീയ പാരമ്പര്യവും സംസ്കാരവും കുഞ്ഞുങ്ങള്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് ആഘോഷങ്ങളുടെ മുഖ്യലക്ഷ്യം. കെസിഎഎം വനിതാവിഭാഗമാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്