റെഡിച്ചില്‍ നാലാമത് യുക്മ കപ്പിനായുള്ള പോരാട്ടം ജൂണ്‍ 20ന്
Friday, June 19, 2015 6:18 AM IST
ലണ്ടന്‍: നാലാമത് യുക്മ കപ്പിനായുള്ള വാശിയേറിയ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായിക മത്സരങ്ങള്‍ ജൂണ്‍ 20നു (ശനി) റെഡിച്ചില്‍ നടക്കും.

18 അംഗ സംഘടനകളില്‍നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളിലായി മത്സരിക്കും. ഒരു കൂട്ടം പരിചയ സമ്പന്നരായ പ്രവര്‍ത്തകരെ അണി നിരത്തുവാന്‍ കെസിഎ റെഡിച്ചിനു കഴിയും. എന്നതുകൊണ്ടും ഫോട്ടോ ഫിനീഷ് അടക്കം ആധുനിക ഉപകരണങ്ങളുടെ ഉപയോഗവും മേള കുറ്റമറ്റ താണ് എന്നുറപ്പാക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും പത്തിനു മത്സരങ്ങള്‍ ആരംഭിക്കുമെന്നും കെസിഎ റെഡിച്ച് പ്രസിഡന്റ് പീറ്റര്‍ ജോസഫ്, യുക്മ റീജണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കു റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ,് ട്രഷറര്‍ സുരേഷ് കുമാര്‍ എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു.

വടം വലി മത്സരത്തിലെ ജേതാക്കള്‍ക്കു യുകെയിലെ പ്രമുഖ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാഷ്യല്‍ നല്‍കുന്ന 250 പൌണ്ട് സമ്മാനമായി ലഭിക്കും. കായികമേളയില്‍ പ്രായോജകരായ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തത്സമയം അക്കൌണ്ട് എടുക്കാനുള്ള സൌകര്യവുമുണ്ടായിരിക്കും.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് (സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍) 07886137944, ജയകുമാര്‍ നായര്‍ (റീജണല്‍ പ്രസിഡന്റ്) 07403223066.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ, ഞലററശരേവ, ണീൃരലലൃെേവെശൃല. ആ97 6ഋഖ.