ജര്‍മനിയില്‍ ഹൃദ്രോഗംമൂലമുള്ള മരണനിരക്ക് കൂടുതല്‍
Thursday, June 18, 2015 8:12 AM IST
ബര്‍ലിന്‍: ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക് ജര്‍മനിയില്‍ വളരെ കൂടുതല്‍. ഇക്കാര്യത്തില്‍ യുഎസിന്റെയും യുകെയുടെയും പ്രകടനം ജര്‍മനിയുടേതിനേക്കാള്‍ മികച്ചതെന്നും വ്യക്തമാകുന്നു.

ഒഇസിഡി തയാറാക്കിയ പട്ടികയില്‍ ജര്‍മനി എട്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ മരിച്ചാല്‍ അതില്‍ 310 പേരുടെയും മരണകാരണം ഹൃദ്രോഗമായിരിക്കുമെന്നാണു കണക്ക്.

യുഎസില്‍ ഇത് 256 പേരും യുകെയില്‍ 245 പേരുമാണ്. 299 ആണ് ഒഇസിഡി രാജ്യങ്ങളിലെ ശരാശരി. ജര്‍മനിയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണവും ഹൃദ്രോഗംതന്നെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍