ഓസ്ട്രിയയില്‍ ഏഷ്യന്‍ ടൈഗര്‍ കൊതുകുകള്‍
Thursday, June 18, 2015 6:11 AM IST
വിയന്ന: ഓസ്ട്രിയയില്‍ അപകടകാരികളായ ഏഷ്യന്‍ ടൈഗര്‍ കൊതുകുകളെത്തിയിരിക്കുന്നു. മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നിവ പരത്തുന്ന നാലിനം കൊതുകുകളെയാണ് ഓസ്ട്രിയയില്‍ കണ്െടത്തിയത്. ഇവ ഓസ്ട്രിയയിലെ നാടന്‍ കൊതുകുകളുമായി ചേര്‍ന്നുണ്ടാകുന്ന സങ്കരയിനത്തിനു കൂടുതല്‍ രോഗങ്ങള്‍ പരത്തുവാന്‍ ആകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഠിനമായ ചൂടും പ്രളയവും കൊതുകുകള്‍ കൂടുന്നതിന് ഇടയാക്കുന്നു. 2011 ല്‍ സ്ളോവേനിയയില്‍ ഈ കൊതുക് ഇനങ്ങ
ളെ കണ്െടത്തിയിരുന്നു. ഈ വര്‍ഷം പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നു സ്വി
റ്റ്സര്‍ലന്‍ഡില്‍നിന്നാണു കൊതുകുകള്‍ ഓസ്ട്രിയയിലെ സ്റിറിയയില്‍ എത്തിയതെന്നു കരുതുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍