ഫിഫയുമായുള്ള ബന്ധം നൊബേല്‍ ബോര്‍ഡ് വിച്ഛേദിച്ചു; ബ്ളാറ്ററുടെ മോഹം പൊലിഞ്ഞു
Thursday, June 18, 2015 6:00 AM IST
സ്റ്റോക്ഹോം: നൊബേല്‍ സമ്മാനങ്ങള്‍ നല്‍കുന്ന നൊബേല്‍ പീസ് സെന്റര്‍ ഫിഫയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഫിഫയ്ക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണിത്.

സെന്ററിന് എട്ടു ലക്ഷം യൂറോ സംഭാവന നല്‍കാമെന്ന ഫിഫയുടെ വാഗ്ദാനം നിലവിലുണ്ടായിരുന്നു. ഇതും സ്വീകരിക്കില്ലെന്നാണ് ഇപ്പോള്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നൊബേല്‍ സമാധാന സമ്മാനം സ്വന്തമാക്കാന്‍ കുറച്ചു കാലം മുമ്പ് ബ്ളാറ്റര്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു എട്ടു ലക്ഷത്തിന്റെ സംഭാവന. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബ്ളാറ്ററുടെ സമ്മാനമോഹവും പൊലിഞ്ഞു. സമാധാനത്തിനായി 'ഒരു ഷേക്ക് ഹാന്‍ഡ്' (ഖീശി ഒമിറവെമസല ളീൃ ജലമരല ്ലിൌൃല ംശവേ എകഎഅ) എന്നതായിരുന്നു സ്ളോഗന്‍. അന്തര്‍ദേശീയ ഫുട്ബോള്‍ മല്‍സരങ്ങളില്‍ ഈ സ്ളോഗന്‍ ഫിഫയും അതുപോലെതന്നെ നൊബേല്‍ പീസ് ഫൌണ്ടേഷനും അവരുടെ പരിപാടികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സമാധാനത്തിന്റെ സന്ദേശവാഹകരായി ഫീഫയെ അംഗീകരിച്ചുകൊണ്ട് 2012 ല്‍ നൊബേല്‍ പീസ് സെന്റര്‍ ഉണ്ടാക്കിയതാണു കരാര്‍. ഇതിന്റെ ബലത്തില്‍ ഫുട്ബോളിന് ആഗോളതലത്തില്‍ പ്രചാരണം നല്‍കിയതു വഴി സമാധാന സന്ദേശം പ്രചരിപ്പിച്ചു എന്നാണു ബ്ളാറ്റര്‍ നൊബേല്‍ സമ്മാനത്തിനായി ഉന്നയിക്കുന്ന അവകാശവാദം. ഈ പുരസ്കാരത്തോടുള്ള അമിതമായ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണു പ്രസിഡന്റ്സ്ഥാനത്ത് എങ്ങനെയും തുടരാന്‍ അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതെന്നും സൂചനകള്‍ നേരത്തേതന്നെ വന്നിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍