യുക്മ ഈസ്റ് ആംഗ്ളിയ കായിക മേള; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, June 17, 2015 5:18 AM IST
ലണ്ടന്‍: ഈസ്റ് ആംഗ്ളീയ റീജണല്‍ കായിക മേള ജൂണ്‍ 21നു (ഞായര്‍) ചെംസ്ഫോര്‍ഡില്‍ അരങ്ങേറാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ചെംസ്ഫോര്‍ഡിലെ സ്പോര്‍ട്ട്സ് ആന്‍ഡ് അത്ലറ്റിക്സ് സെന്ററില്‍ രാവിലെ 11 മുതലാണു മത്സരങ്ങള്‍.. റീജണിന്റെ കീഴിലുള്ള അസോസിയേഷനുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക. മിക്ക അസോസിയേഷനുകളും ഓരാഴ്ച മുന്‍പേ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ കൂടുതല്‍ ഇനങ്ങളില്‍ മത്സരിപ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കുവാനൂള്ള തന്ത്രപ്പാടിലാണ് ഓരോ അസോസിയേഷനുകളും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനാണു ചാമ്പ്യന്‍സ് ട്രോഫി ലഭിക്കുക. വാറ്റ്ഫോര്‍ഡ് അസോസിയേഷന്‍ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ബസ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇപ്സ്വിച്ച്, ബെഡ്ഫോര്‍ഡ്, നോര്‍വിച്ച്, വാറ്റ്ഫോര്‍ഡ്, ബാസില്‍ഡണ്‍, കേംബ്രിഡ്ജ് മത്സരാര്‍ഥികള്‍ തമ്മിലാകൂം പ്രധാന മത്സരം നടക്കുക. കലാമേളയില്‍ കാണുന്ന മത്സര വീര്യം കായിക മേളയിലേക്കും പകര്‍ന്നിട്ടുണ്ട്.

ഓരോ ഇനത്തിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ ട്രോഫിലും ലഭിക്കും. മറിയം ട്രാവല്‍ എജന്‍സിയാണ് ഒന്നാം സ്ഥാനക്കാര്‍ക്കു ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന അസോസിയേഷനുള്ള എവര്‍റോളിംഗ് ചാമ്പ്യന്‍സ് ട്രോഫിവാറ്റ്ഫോര്‍ഡില്‍നിന്നുള്ള സിജു ഡാനിയേലിന്റെ ഉടമസ്ഥയിലുള്ള കേക്ക്സ് ആര്‍ട്ടാണു നല്‍കുന്നത്. കായികമേളയടനുബന്ധിച്ചുള്ള വടംവലി മത്സരത്തിന് അസോസിയേഷനുകളില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചത്. ഇസ്പ്സ് വിച്ച്, വാറ്റ്ഫോര്‍ഡ്, ബാസില്‍ഡണ്‍, ബെഡ്ഫോര്‍ഡ്, നോര്‍വിച്ച് ടീമുകള്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. ജേതാക്കള്‍ക്ക് സ്പൈസ് ലാന്‍ഡ് ആന്‍ഡ് കാറ്ററിംഗ് നോര്‍വിച്ച് സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും കാഷ് അവാര്‍ഡുമാണു ലഭിക്കുക.

രാവിലെ 11 നു രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നു സെക്രട്ടറി ഓസ്റിന്‍ സെബാസ്റ്യന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ഫീസ് നാലു പൌണ്ടാണ്. ഫീസ് നല്‍കിയാല്‍ ഒന്നില്‍ കൂടുതല്‍ മത്സരത്തില്‍ ഓരോ മത്സരാര്‍ഥിക്കും പങ്കെടുക്കാം. പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ രജിസ്ട്രേഷന്‍ സമയത്ത് ഹാജാരാക്കേണ്ടാതാണ്. മത്സര ക്രമങ്ങളും നിയമാവലിയും മേളയോടനുബന്ധിച്ച് അന്നേ ദിവസം പ്രസിദ്ധപ്പെടുത്തും. തോമസ് മാറാട്ടുകളത്തിനാണ് ഇതിന്റെ ചുമതല.

റീജണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ നേതൃത്വത്തിലുള്ള റീജണല്‍ കമ്മിറ്റിക്കായിരിക്കും കായികമേളയുടെ നടത്തിപ്പു ചുമതല. ജയ്സണ്‍ നോര്‍വിച്ച് കായിക മേളയുടെ കോ-ഓര്‍ഡിനേഷന്‍ സ്ഥാനവും വഹിക്കുന്നു. റീജണല്‍ ട്രഷറര്‍ അലക്സ് ലൂക്കോസിന്റെ നേതൃത്വത്തിലുള്ള ടീമും ചെംസ്ഫോര്‍ഡില്‍ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്കിലാണു മത്സരങ്ങള്‍ നടക്കുക.

വിവരങ്ങള്‍ക്ക്: സണ്ണി മത്തായി 07727 993229, ഓസ്റിന്‍ സെബാസ്റ്യന്‍ 07889 869216, ജയ്സണ്‍ നോര്‍വിച്ച് 07776 141528.

ഢലിൌല അററൃല: ങലഹയീൌൃില അവേഹലശേര & ടുീൃ ഇലിലൃേ, ടമഹലൃിീംമ്യ, ഇവലഹാളീൃെറ, ഇങ1 2ഋഒ.