ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ബ്രദര്‍ സന്തോഷ് കരുമാത്ര നയിക്കും
Tuesday, June 16, 2015 5:59 AM IST
ഷെഫീല്‍ഡ്: സെന്റ് പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിനു പ്രശസ്ത സുവിശേഷ പ്രാസിംഗകന്‍ ബ്രദര്‍ സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി, തൃശൂര്‍) നയിക്കും.

ജൂണ്‍ 16നു വൈകുന്നേരം ആറു മുതല്‍ 10.30 വരെയാണ് ശുശൂഷകള്‍. വിശുദ്ധ കുര്‍ബാന, ആരാധന, വിശുദ്ധ അന്തോനീസിന്റെ നൊവേന, ദൈവവചന പ്രഘോഷണം, കുമ്പസാരം എന്നിങ്ങനെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. നൈറ്റ് വിജിലില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ചാപ്ളെയിന്‍ ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം പറഞ്ഞു.

ദേവാലയത്തിന്റെ വിലാസം: ട. ജഅഠഞകഇഗ ഇഒഡഞഇഒ,ആഅഞചടഘഋഥ ഞഛഅഉ, ടഒഋഎഎകഋഘഉ, ട5 0ഝഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്