ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര യാത്രകള്‍ക്കു 19 യൂറോ ടിക്കറ്റുകള്‍
Monday, June 15, 2015 8:15 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര യാത്രകള്‍ക്ക് 19 യൂറോ ടിക്കറ്റുകള്‍ നല്‍കുന്നു. നീണ്ട സമരങ്ങള്‍ക്കും അതുമൂലം ഉണ്ടായ വന്‍ നഷ്ടത്തിനുശേഷം യാത്രക്കാരെ ആകര്‍ഷിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമമായിട്ടാണു ജര്‍മനിക്കുള്ളിലെ ഈ ദീര്‍ഘദൂര യാത്രകള്‍ക്ക് 19 യൂറോ ടിക്കറ്റ് സ്കീം പരീക്ഷിക്കുന്നത്.

ജൂണ്‍ 15 മുതല്‍ ഒക്ടോബര്‍ 31 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യാത്ര നടത്താം.

ജര്‍മന്‍ റെയില്‍വേയുടെ വെബ്സൈറ്റിലും റെയില്‍വേയുടെ ടിക്കറ്റ് കൌണ്ട റുകളിലും 19 യൂറോ ടിക്കറ്റ് ബുക്ക് ചെയ്യാം. ജര്‍മന്‍ റെയില്‍വേ ബാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് അതിന്റെ പ്രയോജനവും ടിക്കറ്റ് ബുക്കിംഗില്‍ ലഭിക്കും. യാത്രകള്‍ക്ക് ഇന്റര്‍സിറ്റി സര്‍വീസുകളും സ്പീഡ് ട്രെയിനുകളും ഉപയോഗിക്കാം. ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്കും മൂന്നു മാസം വീസ കാലാവധി ഉള്ള ടൂറിസ്റുകള്‍ക്കും ടിക്കറ്റുകള്‍ ഉപയോഗിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍