നെതര്‍ലന്‍ഡ്സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ഥി ബിബിന്‍ ഐസക്കിന്റെ സംസ്കാരം നടത്തി
Monday, June 15, 2015 5:53 AM IST
ഡബ്ളിന്‍: നെതര്‍ലന്‍ഡ്സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ഥി ബിബിന്‍ ഐസക്കി(23)ന്റെ സംസ്കാരം കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ നടന്നു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

കോഴിക്കോട് താമരശേരി സ്വദേശി ബിബിന്‍ ഐസക് ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ എന്‍ജിനിയറിംഗ് ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്.

ഈ വര്‍ഷമാദ്യമാണ് ബിബിന്‍ കോഴ്സിനായി നെതര്‍ലന്‍ഡ്സിലെത്തിയത്. താമരശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി: ബിബി (ദുബായി). അനിന്‍ ജോര്‍ജ് (ദുബായി) സഹോദരീഭര്‍ത്താവാണ്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍