യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള പൊതു നിയമാവലികള്‍ പുറത്തിറക്കി
Monday, June 15, 2015 5:51 AM IST
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള ജൂണ്‍ 20നു (ശനി) റെഡിച്ചില്‍ നടക്കും. കെസിഎ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നതു റെഡിച്ചിലെ പ്രശസ്തമായ അബെ സ്പോര്‍ട്സ് സെന്റര്‍ ആണ്. മേളയുടെ നടത്തിപ്പു ചുമതല യുക്മ റീജണല്‍ കമ്മിറ്റിക്കാണ്.

രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകള്‍ ഒപ്പം കരുതേണ്ടതാണ്. അസോസിയേഷന്‍ തലത്തിലോ വ്യക്തിഗതമായോ രജിസ്ട്രേഷന്‍ ഫീസ് നല്‍കാവുന്നതാണ്. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്‍ കാലങ്ങളിലേതുപോലെ മൂന്നു പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്. വടംവലി മത്സരത്തിനു 25 പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്.

രാവിലെ 10നു മത്സരങ്ങള്‍ ആരംഭിക്കും. മത്സരാര്‍ഥികളെ വയസ് അടിസ്ഥാന മാക്കി ആറുവിഭാഗങ്ങള്‍ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതുവിഭാഗവും ഉണ്ടായിരിക്കും.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു മെഡലും പ്രശംസാ പത്രവും നല്‍കുന്നതാണ്. വടംവലി വിജയികള്‍ക്ക് കാഷ് പ്രൈസും സമ്മാനമായി ഉണ്ടായിരിക്കും. സമ്മാനത്തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കൂടുതല്‍ വിജയങ്ങള്‍ നേടുന്നവര്‍ക്ക് ചാമ്പ്യന്‍ഷിപ്പും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന അസോസിയേഷന് എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും.

വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമാണ്. എന്നാല്‍, പരാതികള്‍ പരിഹരിക്കാന്‍ ഒരു അപ്പീല്‍ കമ്മിറ്റി ഉണ്ടായിരിക്കും. അസോസിയേഷന്‍ തലത്തിലുള്ള അപ്പീല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മത്സരാര്‍ഥികളും ഷൂസ് ധരിക്കേണ്ടതാണ്. വടംവലി മത്സരം നടക്കുമ്പോള്‍ സ്പൈക്ക്സ്, ഫുട്ബോള്‍ ട്രെയിനേഴ്സ് തുങ്ങിയവ ധരിക്കാന്‍ പാടുള്ളതല്ല. വടംവലി മത്സരത്തിന് ഏഴ് അംഗങ്ങള്‍ക്കു പങ്കെടുക്കാം (620സഴ) ഒപ്പം രണ്ടു പകരക്കാരുടെയും പേരു നല്‍കാം. അപകടസുരക്ഷ മത്സരാര്‍ഥികളുടെ ചുമതല യാണ്. പതിനാറു വയസില്‍ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. അസോസിയേഷനുകള്‍ അവരവരുടെ ബാനര്‍, പ്രഥമ ശുശ്രൂഷ കിറ്റ് തുടങ്ങിയവ ഒപ്പം കരുതണം.

റീജണല്‍ കായിക മേളകളുടെ ഭാഗമായി ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26 നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും. എല്ലാ അസോസിയേഷനും പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ റീജണല്‍ കമ്മിറ്റിയെ അറിയി ക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍) 07886137944, ജയകുമാര്‍ നായര്‍ (റീജണല്‍ പ്രസിഡന്റ്) 07403223066.

വേദിയുടെ വിലാസം: അയയല്യ ടമേറശൌാ ടുീൃ ഇലിൃല, ആശൃാശിഴവമാ ഞീമറ, ഞലററശരേവ, ണീൃരലലൃെേവെശൃല ആ97 6ഋഖ.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്