ബാംഗളൂര്‍ ഓക്സ്ഫോര്‍ഡ് കോളജ് മൂന്നാമത് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂണ്‍ 20, 21 തീയതികളില്‍
Sunday, June 14, 2015 7:39 AM IST
ലണ്ടന്‍: മൂന്നാമത് ബാംഗളൂര്‍ ഓക്സ്ഫോര്‍ഡ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. യുകെയിലെ മാല്‍വണ്‍ നഗരമാണു സംഗമത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ബാംഗളൂര്‍ ഓക്സ്ഫോര്‍ഡ് കോളജില്‍നിന്നു പഠിച്ചിറങ്ങി യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ആണ് ഒന്നിച്ചുകൂടുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗമം വിജയകരമാക്കാനുള്ള തയാറെടുപ്പിലാണു സംഘാടകര്‍.

സംഗമത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍, ഗാനമേള, ബാര്‍ബിക്യു കൂടി നടത്തി സൌഹൃദം പുതുക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍. കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലുള്ള എല്ലാ ബാംഗളൂര്‍ ഓക്സ്ഫോര്‍ഡ് കോളജ് പൂര്‍വ വിദ്യാര്‍ഥികളും ഇത് ഒരു ക്ഷണമായി സ്വീകരിച്ച് സകുടുംബം പങ്കെടുത്ത് വിജയമാക്കണമെന്നു സംഘാടകര്‍ അറിയിച്ചു.

രാവിലെ 10.30നു രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു വിവിധ പരിപാടികള്‍. ഭക്ഷണവും കിടക്കാനുള്ള സൌകര്യവും ഒരുക്കുന്നതാണ്. മുന്‍കൂട്ടി രജിസ്ട്രേഷന്‍ നടത്തുന്നത് അഭികാമ്യം ആയിരിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം അറിയിക്കുന്ന പക്ഷം അതിനുള്ള അവസരം കൂടി ഒരുക്കുന്നതാണ്.

വിവരങ്ങള്‍ക്ക്: ഷോയി കുര്യാക്കോസ് 07709037035, ടെസി 07983381791, അനുരാധ 07511 166977. ാമശഹ : ീഃളീൃറമിെഴമാമാ@്യമവീീ.രീാ, എമരലയീീസ: ീഃളീൃറമിെഴമാമാ

സംഗമവേദി: ഒശഴവയമഹഹ ഇീൌിൃ്യ ഇലിൃല, ഒമിഹ്യ ടംമി, ണീൃരലലൃെേ. ണഞ8 0ഉത.