കേരള വോളിബോള്‍ ക്ളബ് വിപുലീകരിക്കുന്നു
Friday, June 12, 2015 5:36 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ വോളിബോള്‍ ക്ളബ്ബായ കെവിസി വിപുലീകരിക്കുന്നു. കേരള സംസ്ഥാന ജില്ലാ ടീമുകളിലുള്ളവരെയും ഇന്ത്യന്‍ ആര്‍മിയിലെയും പ്രമുഖ കളിക്കാരായിരുന്നവര്‍ രൂപം കൊടുത്ത കേരള വോളിബോള്‍ ക്ളബ്ബ് 2009, 2010 വര്‍ഷങ്ങളില്‍ പ്രമുഖ അയര്‍ലന്‍ഡ് ടീമുകള്‍ പങ്കെടുത്ത ഐറിഷ് വോളിബോള്‍ ലീഗ് ചാമ്പ്യന്മാരായിരുന്നു.

ലിവര്‍പൂളിലും മാഞ്ചസ്ററിലും ബര്‍മിംഗ്ഹാമിലും നടന്ന ഓള്‍ യൂറോപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി യൂറോപ്പിലും കെവിസി ശ്രദ്ധേയമായി.

കെവിസി ഇനിമുതല്‍ ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഡബ്ളിന്‍ കാപ്പാ ഹോസ്പിറ്റലിനു സമീപമുള്ള ന്യൂക്രോസ് കോളജ് ഇന്‍ഡോര്‍ സ്റേഡിയത്തിലാണു പരിശീലനം നടത്തുന്നത്.

കേരള വോളിബോള്‍ ക്ളബ്ബില്‍ കളിക്കാന്‍ താത്പര്യമുള്ളവര്‍ ടീം മാനേജ്മെന്റുമായി ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0870641384.