ഓസ്ട്രിയയിലെ നൂറു ധനികരുടെ പട്ടിക പുറത്തിറക്കി
Thursday, June 11, 2015 5:29 AM IST
വിയന്ന: ഓസ്ട്രിയയിലെ ധനികരായ നൂറു പേരുടെ പട്ടിക പുറത്തിറക്കി. 2014 ലെ ധനികരുടെ പട്ടികയില്‍ 65 ബില്യന്‍ യൂറോയുടെ സമ്പത്തുമായി പോഷെ ഗ്രൂപ്പ് ഓഫ് മോട്ടേഴ്സ് കമ്പനി ഉടമ ഫെര്‍ഡിനാന്‍ പീക്ക് ഒന്നാമതെത്തി.

രണ്ടാമത്തെ വലിയ ധനികന്‍ റെഡ്ബിള്‍ കമ്പനി ഉടമ സിട്രിച്ച് മറ്റേഷിറ്റ്സ് ആണ്. ഇദ്ദേഹത്തിന്റെ സമ്പത്ത് 7.6 ബില്യന്‍ യൂറോ ആണ്. മൂന്നാമത്തെ വലിയ ധനിക ഓസ്ട്രോ ജര്‍മ്മന്‍ വ്യവസായി ഇന്‍ഗ്രിഡ് ഫ്ളിക്ക് ആണ്. ഇവരുടെ സമ്പാദ്യം 7.2 ബില്യന്‍ യൂറോ വരും. ഇവരാണ് ഓസ്ട്രിയയിലെ ഏറ്റവും ധനികയായ വനിത.

നോവോ മാറ്റിക് കമ്പനി ഉടമ ഐഗണര്‍ യോഗന്നാസ് നാലാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ സമ്പത്ത് 5.25 ബില്യന്‍ യൂറോ ആണ്. ബില്ലാ സ്ഥാപകന്‍ കാള്‍ വ്ലാഷേക്ക് ആണ് അഞ്ചാമതാണ്. 4.7 ബില്യന്‍ യൂറോ ആണ് ഇദ്ദേഹത്തിന്റെ മൊത്തം സമ്പത്ത്.

ഓസ്ട്രിയന്‍ വിമാന വ്യവസായി നിക്കി ലൌെഡ 88 ആം സ്ഥാനത്താണ്. നൂറിനും മുന്നൂറിനും ഇടയ്ക്കാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വിയന്നയിലെ പ്രശസ്ത വ്യവസായി ലൂയണര്‍ക്ക് 94 ആം സ്ഥാനമാണുള്ളത്. നൂറിനും മുന്നൂറിനും ഇടയ്ക്കാണ് ഇദ്ദേഹത്തിന്റെയും സമ്പാദ്യം.

ഓസ്ട്രിയയിലെ നൂറു ധനികരുടെ മൊത്തം ആസ്തി 170 ബില്യന്‍ യൂറോയാണ്. ഇതു കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ബില്യന്‍ കൂടുതലും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍