ജര്‍മനിയില്‍ ദയാവധം ബിസിനസാക്കുന്നവര്‍ക്കു ശിക്ഷ നല്‍കാന്‍ ബില്‍
Wednesday, June 10, 2015 8:15 AM IST
ബര്‍ലിന്‍: വ്യവസായം നടത്തുന്നതുപോലെ ദയാവധം നടപ്പാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കു ശിക്ഷ ഉറപ്പാക്കാന്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. ദയാവധത്തിനു സേവനമെന്ന നിലയില്‍ സഹായം നല്‍കുന്നതിനു തുടര്‍ന്നും അനുമതിയുണ്ടാകും. ലാഭം മാത്രം ലക്ഷ്യമാക്കി ഇതു നടത്തുന്നവരെയാണു നിയമത്തിനു മുന്നിലെത്തിക്കുക.

മെര്‍ക്കല്‍ ഭരണത്തിലെ പങ്കാളിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (എസ്പിഡി) പ്രതിപക്ഷമായ ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്നാണു ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദയാവധത്തെ വ്യവസായമായി കാണുന്നതു വലിയ സാമൂഹിക പ്രശ്നമായി മാറുമെന്ന് എംപിമാര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍