ന്യൂകാസിലില്‍ തോമാശ്ളീഹായുടെ ദുക്റാനതിരുനാള്‍ ജൂലൈ അഞ്ചിന്
Saturday, May 30, 2015 6:09 AM IST
ന്യൂകാസില്‍: സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാപള്ളിയുടെ ആഭി മുഖ്യത്തില്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജുലൈ അഞ്ചിനു (ഞായര്‍) നടക്കും. തിരുനാള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചതായി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു.

നാലിനു (ശനി) വൈകുന്നേരം ഫെനം സെന്റ് റോബര്‍ട്സ് പള്ളിയില്‍ നടക്കുന്ന കൊടിയേറ്റോടെയാണ് തിരുനാളിനു തുടക്കം കുറിക്കും. ഞായര്‍ ഉച്ചക്ക് പ്രസുദേന്തി വാഴ്ച നടക്കും തുടര്‍ന്നു ഫാ. ബിജു ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ നടക്കും. ഫാ. റോജി നരിതൂക്കില്‍, ഫാ. ജ്യോതിഷ് പുറവക്കാട്ട്, ഫാ. സജി തോട്ടത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരിക്കും. വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ ചാവറ അച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മുത്തു ക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയുള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

വൈകുന്നേരം ആറിന് വാള്‍ ബോട്ടില്‍ സ്കൂള്‍ കാമ്പസില്‍ നടക്കുന്ന സാംസ്കാരിക സന്ധ്യ ന്യൂകാസില്‍ ബിഷപ് ഷീ മസ് കന്നിംഗ് ഹാം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ മത്സരങ്ങളില്‍ സമ്മാനര്‍ഹാരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്നു പ്രശസ്ത സിനിമ പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍