ജര്‍മന്‍ പെന്‍ഷന്‍ നിയമത്തെക്കുറിച്ച് ഒരു സംഗ്രഹ വിവരണം
Tuesday, May 26, 2015 8:17 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 63-ാം വയസില്‍ നേരത്തെ പെന്‍ഷനില്‍ പ്രവേശിക്കാം എന്ന് പല വ്യവസ്ഥകളോടെ നിയമ ഭേദഗതി വന്നിട്ടുണ്ട്. എന്നാല്‍ പല പ്രവാസികളും ജര്‍മന്‍ പെന്‍ഷന്‍ ഇന്‍ഷ്വറന്‍സ് ഓഫീസിനെ നേരിട്ട് സമീപിച്ച് വിവരങ്ങള്‍ മനസിലാക്കാതെ 63-ാം വയസില്‍ നേരത്തെ പെന്‍ഷനു അപേക്ഷിക്കുന്നതായി ജര്‍മന്‍ പെന്‍ഷന്‍ ഇന്‍ഷ്വറന്‍സ് ഓഫീസിനു മനസിലായതോടെ പെന്‍ഷന്‍ വ്യവസ്ഥകള്‍ സംഗ്രഹമായി വാര്‍ത്താ മാധ്യമങ്ങള്‍ക്കു നല്‍കി. ഈ സംഗ്രഹമായ വിവരങ്ങള്‍ സാധരണക്കാര്‍ക്ക് ഒരു ഹ്രസ്വമായ അറിവു നല്‍കും. നേരത്തെയുള്ള പെന്‍ഷന് ജോലി ദാതാവിന്റെ സമ്മതവും ഉണ്ടായിരിക്കണം.

ഈ ഹ്രസ്വ വിവരങ്ങളുടെ ഒരു ചാര്‍ട്ട് ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്നു. ജനിച്ച വര്‍ഷം (വയസ്), പെന്‍ഷന്‍ പ്രീമിയം അടച്ച വര്‍ഷം എന്നിവ മുഖ്യ മാനദണ്ഡമാണ്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ ശാരീരിക വൈകല്യമുള്ള ജോലിക്കാര്‍ക്ക് വ്യത്യാസങ്ങള്‍ ഉണ്ട്. കൃത്യമായ വിവരങ്ങള്‍ നേരിട്ട് ജര്‍മന്‍ പെന്‍ഷന്‍ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ നിന്നും കരസ്ഥമാക്കുക. ഉദാഹരണമായി 1949 ല്‍ ജനിച്ച ഒരാള്‍ 45 വര്‍ഷം പെന്‍ഷന്‍ പ്രീമിയം അടച്ചിട്ടുണ്െടങ്കില്‍ 65 വയസാകുന്ന വര്‍ഷം ജൂലൈ ഒന്നിനു പെന്‍ഷന്‍ ആകും. 45 വര്‍ഷത്തില്‍ കുറവാണ് പെന്‍ഷന്‍ പ്രീമിയം അടച്ചതെങ്കില്‍ 65 വയസ് കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞാണ് പെന്‍ഷന്‍ തുടങ്ങുക.

കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ഫ്രീ ടെലഫോണ്‍ നമ്പരില്‍ നിന്നും, അല്ലെങ്കില്‍ ഓരോ സംസ്ഥാനത്തുമുള്ള ഉപദേശ സെന്ററുകളില്‍ നിന്നും ലഭിക്കും. 0800 1000 480 70. വെബ്സൈറ്റ്: വു://ംംം.റലൌരേെവലൃലില്ിേലൃശെരവലൃൌിഴ.റല

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍