റോമില്‍ സമ്മര്‍ ക്യാമ്പ് ആന്‍ഡ് ഗ്രില്‍ പാര്‍ട്ടി മേയ് 17ന്
Saturday, May 16, 2015 8:26 AM IST
റോം: കെസിവൈഎല്‍ ഇറ്റലി റീജന്റെ ആഭിമുഖ്യത്തില്‍ റോമില്‍ സമ്മര്‍ ക്യാമ്പ് ആന്‍ഡ് ഗ്രില്‍ പാര്‍ട്ടി മേയ് 17 ന് (ഞായര്‍) രാവിലെ 9.30 ന് വില്ല പംഫിനി പാര്‍ക്കില്‍ നടക്കും. രാവിലെ 9.30നു ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബനയോടുകൂടി സമാപിക്കും.

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസിസ്റന്റ് സെക്രട്ടറി ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഫാ ബൈജു എടാട്ട്, ഡി. ചാക്കോ, ഡി. ജോഷി, ഡി. ഡാലിഷ്, ബ്രദര്‍ ബിബിന്‍, ഷിബു മാത്തൂര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. ക്യാമ്പില്‍ ചര്‍ച്ചകളും കളികളും കലാപരിപാടികളും ഒക്കെയായി ഉല്ലാസപ്രദവും ആനന്ദപരവും ആയിരിക്കും.

രജിസ്ട്രേഷന്‍ ഫീസ് സിംഗിള്‍ 10 യൂറോയും സിബിലിംഗ്സ് 7.50 യൂറോയും ആയിരിക്കും.

റിപ്പോര്‍ട്ട്: സിജോ ജോസ് ഇടച്ചേരില്‍