അന്റാര്‍ട്ടിക്ക ഉരുകുന്നു; കാലാവസ്ഥാ വ്യതിയാനത്തിന്റെ തോതു കൂടും
Saturday, May 16, 2015 8:25 AM IST
ലണ്ടന്‍: അന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡത്തിലെ കൂറ്റന്‍ മഞ്ഞുപാളികള്‍ ഉരുകുന്ന പ്രവണതയ്ക്ക് കരുത്തേറുന്നു. ഇത് ആഗോള കാലാവസ്ഥയില്‍ വന്‍ വ്യതിയാനത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്.

അന്തരീക്ഷ വായുവിലെയും കടലിലെയും മര്‍ദം കുത്തനെ ഉയര്‍ന്നതോടെ മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നത് കടല്‍ നിരപ്പ് ഉയര്‍ത്തുമെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 1998നും 2012നുമിടയില്‍ എടുത്ത റഡാര്‍ ചിത്രങ്ങളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ നാലു മീറ്ററിലേറെ കനം കുറഞ്ഞതായാണ് കണ്ടത്തിെയത്.

ഓരോവര്‍ഷവും കടലിനടിയില്‍നിന്ന് 28 സെന്റീമീറ്റര്‍ വീതം കടലെടുക്കുകയാണ്. ഇത്തരത്തില്‍ സമുദ്ര നിരപ്പില്‍നിന്ന് അധികം ഉയരത്തിലല്ലാത്ത ഭൂഭാഗങ്ങളാണ് കടലെടുത്തുകൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍