70 വര്‍ഷത്തെ സമാധാനത്തിനു ജര്‍മന്‍ പാര്‍ലമെന്റ് നന്ദി പ്രകാശിപ്പിച്ചു
Tuesday, May 12, 2015 8:00 AM IST
ബര്‍ലിന്‍: നാസി ഭരണത്തില്‍നിന്നു മോചിതമായതിന്റെ എഴുപതാം വാര്‍ഷികം ജര്‍മനി ആഘോഷമാക്കി. രാജ്യത്തോടു ക്ഷമിക്കാന്‍ അയല്‍ക്കാര്‍ കാണിച്ച സന്മനസിനു പാര്‍ലമെന്റ് സ്പീക്കര്‍ നോര്‍ബര്‍ട്ട് ലാമര്‍ട്ട് നന്ദി പറഞ്ഞു.

വാര്‍ഷികത്തോടനുബന്ധിച്ചു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ചേര്‍ന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ജോവാഹിം ഗൌക്ക് എന്നിവര്‍ പങ്കെടുത്തു.

നാസി ഭരണം അവസാനിപ്പിക്കാന്‍ സഹായിച്ച പാശ്ചാത്യ സഖ്യശക്തികള്‍ക്കും സോവ്യറ്റ് സൈന്യത്തിനും ലാമര്‍ട്ട് നന്ദി പറഞ്ഞു.

പാരീസ്, ലണ്ടന്‍, മോസ്കോ എന്നിവിടങ്ങളിലും രണ്്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ എഴുപതാം വാര്‍ഷികം എന്ന നിലയില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. പാരീസിലെ ചടങ്ങില്‍ യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍