'യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു' കവന്‍ട്രിയില്‍ ജൂലൈ നാലിന
Tuesday, May 12, 2015 7:25 AM IST
കവന്‍ട്രി (ലണ്ടന്‍): യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു എന്നു നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം ജൂലൈ നാലിനു കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ കവന്‍ട്രിയില്‍ നടക്കും.

കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ യുകെ നര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. യുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂണിയര്‍ (എട്ടു വയസിനു മുകളില്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 വയസു മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം. സബ് ജൂണിയര്‍, ജൂണിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാല നാട്യ രത്ന, യുവ നാട്യരത്ന, ടീം നാട്യരത്ന പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് അവാര്‍ഡും ലഭിക്കും.

സബ് ജൂണിയര്‍ വിഭാഗത്തിലെ ക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ഥികള്‍ ഹാജരാക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അന്നത്തെ യുക്മ വൈസ് പ്രസിഡന്റും നിലവിലെ യുക്മ ട്രഷററും ആയ ഷാജി തോമസ് ആണ്. വന്‍വിജയം നേടിയ പോയ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ സ്നേഹ സജി (ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) ആന്‍മേരി ജോജോ (ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) എന്നിവര്‍ യഥാക്രമം യുവ നാട്യ രത്ന, ബാല്യ നാട്യ രത്ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.

യുക്മ അംഗ അസോസിയേഷന്റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നു യുകെയിലെ മുഴുവന്‍ നൃത്ത പ്രതിഭകളെയും കണക്കിലെടുത്തുകൊണ്ടാണ് യുക്മ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യുക്മ വൈസ് പ്രസിഡന്റ് ബീന സെന്‍സിനാണ് മത്സരത്തിന്റെ പ്രധാന ചുമതല.

സൂപ്പര്‍ ഡാന്‍സര്‍ മത്സരം വിജയമാക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി കവന്‍ട്രി കേരള കമ്യൂണിറ്റി പ്രസിഡന്റ് ബാബു ഏബ്രഹാം അറിയിച്ചു.

ഢലിൌല: ണശഹഹലിവമഹഹ ടീരശമഹ ഇഹൌയ, ഞീയശിവീീറ ഞീമറ, ഇീ്ലിൃ്യ, ഇഢ3 3ആആ.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്