മാഞ്ചസ്ററില്‍ നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ എംഎംഎയുടെ ആഭിമുഖ്യത്തില്‍ നടന്നു
Monday, May 11, 2015 6:44 AM IST
മാഞ്ചസ്റര്‍: നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍തല ഉദ്ഘാടനം മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ (ങങഅ) ആഭിമുഖ്യത്തില്‍ നടന്നു.

മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പോള്‍സന്‍ തോട്ടപിള്ളിയുടെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് പിരിച്ച തുക റീജണല്‍ പ്രസിഡന്റ് അഡ്വ. സിജു ജോസഫിനു അസോസിയേഷന്‍ ജോ. സെക്രട്ടറി നിഷ പ്രമോദില്‍ നിന്നു ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്.

വീടും കൂടും നഷ്ടപ്പെട്ട നേപ്പാളി ജനതയ്ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയെന്ന സംഘടനയും മുന്‍പോട്ട് വന്നിരിക്കുകയാണ്.ഇതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മാഞ്ചസ്റര്‍ മലയാളി അസോസിയേഷനും (ങങഅ) മുന്നോട്ടു കടന്നുവന്നിരിക്കുകയാണ്.

ശനിയാഴ്ച നടത്തിയ ഫുഡ് ചാരിറ്റി മേളയില്‍ കിട്ടിയ തുകയും നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് നല്‍കുന്നതായി സംഘാടകര്‍ അറിയിച്ചു. അതുപോലെ അസോസിയേഷനിലെ കുട്ടികള്‍ നേപ്പാള്‍ ജനതയുടെ വിഷമത്തില്‍ സഹായിക്കാനായി അവരും പ്രത്യേകം സ്ക്വാഡുകളായി പ്രവര്‍ത്തമാരംഭിച്ചിരിക്കുകയാണ്. ദുരിതാശ്വസനിധിയിലേക്ക് പിരിച്ച തുക യുക്മ ചാരിറ്റി അക്കൌണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അസോസിയേഷന്‍ പ്രസിഡന്റ് പോള്‍സന്‍ തോട്ടപിള്ളിയെ തിരികെയേല്‍പ്പിച്ചു.

നേപ്പാള്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരാനായി നമ്മളാല്‍ കഴിയുന്ന ചെറിയ സഹായം ചെയ്യാന്‍ എല്ലാവരും കടന്നു വരണമെന്ന് റീജണല്‍ പ്രസിഡന്റ് അഡ്വ സിജു ജോസഫ് അഭ്യര്‍ഥിച്ചു. യുക്മ നോര്‍ത്ത് റീജിയനിലെ 12 അംഗ അസോസിയേഷനുകളും നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് പ്രതിക്ഷിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച റീജണല്‍ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങളെല്ലാവരും അവരാല്‍ കഴിയുന്ന തുക നല്‍കി നേപ്പാള്‍ ജനതയുടെ കണ്ണിരൊപ്പാന്‍ അവരോടോപ്പമുണ്ടാകുമെന്ന് പോള്‍സന്‍ തോട്ടപിള്ളി അറിയിച്ചു.

ചടങ്ങില്‍ യുക്മയെ പ്രതിനിധികരിച്ച് റീജണല്‍ ട്രഷറര്‍ ലൈജു മാനുവല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. മാഞ്ചസ്റര്‍ മലയാളി അസോസിയേഷനില്‍നിന്ന് കെ.ഡി. ഷാജുമോന്‍, ജോമി, ജാനേഷ് സി. നായര്‍, നിഷ ശരത്, റീന വിത്സണ്‍, ഹാന്‍സ് ജോസഫ്, ബിജു പൌലോസ്, ജീന്‍ ലൈജു, ജോബി, ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു. അസോസിയേഷനുവേണ്ടി സെക്രട്ടറി ജോസഫ് മാത്യു സ്വാഗതവും ട്രഷറര്‍ ജോര്‍ജ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

അയയ്ക്കേണ്ട അക്കൌണ്ട് നമ്പര്‍: ഡഡഗങഅ ഇഒഅഞകഠഥ എഅഛഡചഉഅഠകഛച അരരീൌി ചൌായലൃ 52178974, ടീൃ ഇീറല 403736, ഒടആഇ ആഅചഗ.