എട്ടുവയസുകാരനെ സ്യൂട്ട്കേസില്‍ സ്പെയ്നിലേക്കു കടത്തി
Saturday, May 9, 2015 8:20 AM IST
മാഡ്രിഡ്: മൊറോക്കോയില്‍നിന്ന് സ്യൂട്ട്കേസില്‍ കടത്തിക്കൊണ്ടുവന്ന എട്ടുവയസുകാരനെ സ്പാനിഷ് പോലീസ് രക്ഷപെടുത്തി. ഒരു പത്തൊമ്പതുകാരിയാണ് കുട്ടിയെ സ്യൂട്ട്കേസിലാക്കി കൊണ്ടുവന്നത്.

സംശയം തോന്നിയ പോലീസ് പെട്ടി തുറന്നു നോക്കിയപ്പോള്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അബു എന്ന ഐവറി കോസ്റ്റുകാരനായ കുട്ടിയെ കൊണ്ടുവന്ന പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയുടെ അച്ഛന്‍ കാനറി ഐലന്‍ഡ്സിലാണ് താമസിച്ചിരുന്നത്. ഇയാള്‍ തന്നെയാണ് പണം നല്‍കി കുട്ടിയെ സ്യൂട്ട് കേസില്‍ കൊടുത്തുവിട്ടതെന്നും പ്രാഥമിക സൂചന. കുട്ടി വന്ന് ഒന്നര മണിക്കൂറിനു ശേഷം അതിര്‍ത്തി കടക്കാനെത്തിയ ഇയാളെയും പോലീസ് കസ്റഡിയിലെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍