കൈപ്പുഴ സംഗമവും തിരുനാളും വര്‍ണാഭമായി
Friday, May 8, 2015 6:45 AM IST
ബര്‍മിംഗ്ഹാം: കൈപ്പുഴ സംഗമവും തിരുനാളും മേയ് രണ്ടിന് ബര്‍മിംഗ്ഹാമില്‍ ആഘോഷിച്ചു. ഫാ. ജസ്റിന്‍ കാരക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും കൈപ്പുഴ നിവാസികള്‍ക്ക് തങ്ങളുടെ ഇടവക പള്ളിയില്‍ നടക്കുന്ന തിരുനാളിന്റെ അനുഭവം ഉളവാക്കി.

തുടര്‍ന്നു നടന്ന കൈപ്പുഴ സംഗമത്തില്‍ ജെയിംസ് പൈനംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. നാട്ടില്‍നിന്നു വന്ന മാതാപിതാക്കള്‍ ഫാ. ജസ്റിനൊപ്പം തിരി തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിനു കൊഴുപ്പേകി.

150ല്‍ പരം കൈപ്പുഴക്കാര്‍ പങ്കെടുത്ത സംഗമത്തിനു ടോമി പടവെട്ടും കാലായില്‍ നന്ദി പറഞ്ഞു. അടുത്ത വര്‍ഷവും മേയിലെ ആദ്യ ശനിയാഴ്ചതന്നെ കൈപ്പുഴ സംഗമം നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍