മാഞ്ചസ്ററില്‍ പിറവം സംഗമം മേയ് ഒമ്പത്, പത്ത് തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, May 8, 2015 6:43 AM IST
മാഞ്ചസ്റര്‍: പതിനൊന്നാമത് പിറവം സംഗമം വിപുലമായ പരിപാടികളോടെ മേയ് ഒമ്പത്, പത്ത് തീയതികളില്‍ മാഞ്ചസ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നിരവധി പരിപാടികള്‍ സംഗമത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുകെയിലേക്കു കുടിയേറിയിട്ടുള്ള മുഴുവന്‍ പിറവം നിവാസികളുടെയും സമ്പൂര്‍ണ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പരിപാടികള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയും സംഗമത്തിന്റെ മാറ്റു കൂട്ടുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സനല്‍ കുഞ്ഞുമറ്റത്തില്‍ 079 290 25238, രഞ്ജി വള്ളത്തോട്ടത്തില്‍ 075 862 41999.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്