യൂറോപ്പിന് അതിരില്ലാത്ത ഇന്റര്‍നെറ്റ്
Thursday, May 7, 2015 8:11 AM IST
ബ്രസല്‍സ്: ഇന്റര്‍നെറ്റും ഡിജിറ്റല്‍ വിവരങ്ങളും യൂറോപ്പിനുള്ളില്‍ അതിര്‍ത്തിരഹിതമാക്കാനുള്ള പദ്ധതി യൂറോപ്യന്‍ കമ്മീഷന്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ രാജ്യാതിര്‍ത്തികള്‍ കടക്കുമ്പോള്‍ വിവിധ സേവനങ്ങള്‍ക്കു നിയന്ത്രണം വരുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം.

സംഗീതം, സിനിമ തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഇതു പൂര്‍ണമായി നീക്കം ചെയ്യുക പ്രായോഗികമായി സാധ്യമാണോ എന്നു വിദഗ്ധര്‍ക്കു പോലും ഉറപ്പില്ല.

യുകെയ്ക്ക് പുറത്ത് ബിബിസി ഐപ്ളെയര്‍ ലഭ്യമാകില്ല. നെറ്റ്ഫ്ളിക്സ് സ്പെയ്നിലും ഇറ്റലിയും മിക്ക കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി, കൂടുതല്‍ തുറന്നതും ആഗോളീകരിക്കപ്പെട്ടതുമായ ഇന്റര്‍നെറ്റാണു യൂറോപ്യന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍