ജര്‍മന്‍ പോസ്റല്‍ സമരം; ഒരു മില്യണ്‍ കത്തുകള്‍ കെട്ടിക്കിടക്കുന്നു
Thursday, May 7, 2015 8:08 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ പോസ്റല്‍ സമരംമൂലം ഒരു മില്യണ്‍ കത്തുകള്‍ ജര്‍മനിയില്‍ കെട്ടിക്കിടക്കുന്നു. ഇപ്പോള്‍ പോസ്റല്‍ മേഖയില്‍ നിലനില്‍ക്കുന്ന ജോലി സമയം ആഴ്ചയില്‍ 38.5 മണിക്കൂര്‍ മുഴുവന്‍ ശമ്പളത്തോടെ 36 മണിക്കൂര്‍ ആയി കുറയ്ക്കണമെന്നതാണു സമരക്കാരുടെ ആവശ്യം. ജര്‍മന്‍ പോസ്റല്‍ വക പായ്ക്കറ്റ് സര്‍വീസായ ഡിഎച്ച്എല്‍ കമ്പനിയും സമരത്തില്‍ പങ്കെടുക്കുന്നു. ജര്‍മന്‍ ട്രേഡ് യൂണിയന്‍ വേര്‍ഡിയില്‍ അംഗങ്ങളായുള്ള പതിനായിരത്തോളം ജീവനക്കരാണ് സൂചനാ സമരത്തില്‍ പങ്കെടുക്കുന്നത്.

ഏതാണ്ട ് ഒരു മില്യണ്‍ കത്തുകളില്‍ പകുതിയിലധികം എയര്‍മെയില്‍ കത്തുകളാണ്. ഇവ എന്നത്തേക്കു തരംതിരിച്ച് മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ സാധിക്കുമെന്നു ജര്‍മന്‍ പോസ്റല്‍ വകുപ്പിനു പറയാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ നടത്തുന്ന സൂചനാസമരം അവസാനിപ്പിച്ചാലും കെട്ടി കിടക്കുന്ന കത്തുകളുടേയും പായ്ക്കറ്റുകളുടേയും വിതരണം സാധാരണനിലയിലാകാന്‍ ദിവസങ്ങള്‍ എടുക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍