ബേസിംഗ് സ്റോക്് സെന്റ് ജോര്‍ജ് പള്ളിയില്‍ പെരുന്നാള്‍ മേയ് 15, 16 തീയതികളില്‍
Thursday, May 7, 2015 6:33 AM IST
ബേയ്സിംഗ് സ്റോക്: സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 15, 16 (വെള്ളി, ശനി) തീയതികളിള്‍ ആഘോഷിക്കുന്നു.

വെള്ളി വൈകുന്നേരം ആറിനു വിങ്കിള്‍ബറി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ പെരുന്നാളിനു തുടക്കമായി കൊടിയേറ്റുകര്‍മം നടക്കും. തുടര്‍ന്നു സന്ധ്യ പ്രാര്‍ഥന, ഫാ. എബിന്‍ മാര്‍ക്കോസിന്റെ സുവിശേഷ പ്രസംഗം, കരിമരുന്നുപ്രയോഗം, ലഘുഭക്ഷണം എന്നിവ നടക്കും.

ശനി രാവിലെ 9.30ന് പ്രഭാതനമസ്കാരം, തുടര്‍ന്നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, ലേലം, സ്നേഹവിരുന്ന് എന്നിവ നടക്കും.

പെരുന്നിളില്‍ നേര്‍ച്ച കാഴ്ചകളോടെ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. എബിന്‍ മര്‍ക്കോസ് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോസഫ് 07527827827.

പള്ളിയുടെ വിലാസം: ഏീീറ ടവലുവലൃറ ഇവൌൃരവ, ണശിസഹലയ്യൌൃ ഇലിൃല, ണശിസഹലയ്യൌൃ, ആമശിെഴീരസല ഞഏ23 8ആഡ.

റിപ്പോര്‍ട്ട്: ബിജോയ് തോമസ്