ബ്രിട്ടീഷ് എയര്‍വേസില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു ഫ്രീ ഫ്ളൈറ്റ്
Wednesday, May 6, 2015 6:20 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇംഗ്ളണ്ടിലെ വില്യം രാജകുമാരനും രാജകുമാരി കേറ്റിനും പെണ്‍കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായി ബ്രിട്ടീഷ് എയര്‍വേസില്‍ കുഞ്ഞുങ്ങള്‍ക്കു ഫ്രീ ഫ്ളൈറ്റ് നല്‍കുന്നു.

മേയ് ആറു മുതല്‍ 17 വരെ ഇന്ത്യയില്‍നിന്നു ബുക്കു ചെയ്ത് പറക്കുന്ന കുടുംബ യാത്രക്കാരില്‍ കൊച്ചുകുട്ടികള്‍ക്കാണ് (ഇന്‍ഫന്റ്) ഈ ഫ്രീ ഫ്ളൈറ്റ് നല്‍കുന്നത്. ജൂലൈ 31 വരെ ഈ ഫ്രീ ഫ്ളൈറ്റ് ഉപയോഗിക്കാം. ഇന്ത്യയില്‍ നിന്നു ബ്രിട്ടീഷ് എയര്‍വേസിന്റെ എല്ലാ രാജ്യങ്ങളിലേക്കും റൂട്ടുകളിലേക്കും ഫ്രീ ഇന്‍ഫെന്റ് ഫ്ളൈറ്റ് ലഭിക്കും.

ബ്രിട്ടനിലെ രാജകുടുബവും ബ്രിട്ടീഷ് എയര്‍വേസും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഒരു പ്രകടനമാണ് ഇതെന്ന്ു റീജണല്‍ മാനേജര്‍ മോറാന്‍ ബിര്‍ഗര്‍ പറഞ്ഞു. ശരാശരി ഒരു വര്‍ഷം കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ 1.5 മില്യന്‍ കുട്ടികള്‍ ബ്രിട്ടീഷ് എയര്‍വേസില്‍ യാത്ര ചെയ്യുന്നു. ഇന്ത്യയിലെ മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നു ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസ് നടത്തുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍