ഫോബ്മ നേപ്പാള്‍ ദുരിതാശ്വാസ സഹായ യജ്ഞത്തിനു വന്‍ ജന പിന്തുണ; മേയ് 10 ന് കളക്ഷന്‍ സമാപിക്കും
Tuesday, May 5, 2015 8:26 AM IST
ലണ്ടന്‍: നേപ്പാളിലെ ദുരിത ബാധിതരെ സഹായിക്കുവാനായി അവര്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഫോബ്മ തുടങ്ങിവച്ച അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു യുകെ മലയാളികളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നന്മയുടെയും സഹജീവികളോടുള്ള കരുണയുടെയും കെടാത്ത കൈത്തിരി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒട്ടേറെ വ്യക്തികളും സംഘടനകളും കൂട്ടായ്മകളും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്, നേപ്പാളില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സമാശ്വാസം പകരുവാന്‍, ഫോബ്മയുടെ പദ്ധതിക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു കഴിഞ്ഞു. പ്രധാനമായും വസ്ത്രങ്ങളും പുതപ്പുകളും പെട്ടെന്ന് കേടാകാത്ത ഭക്ഷണ സാധങ്ങളും ആണ് ശേഖരിക്കുന്നത്. യുകെയിലെ നേപ്പാളി കമ്യൂണിറ്റിയോടു സഹകരിച്ച് ജെറ്റ് എയര്‍ വേയ്സ് ആണു ഫോബ്മക്കുവേണ്ടി സാമഗ്രികള്‍ നേപ്പാളില്‍ എത്തിക്കുക. ഓരോ സ്ഥലത്ത് നിന്നും ശേഖരിക്കുന്ന വസ്തുക്കള്‍ തികച്ചും സൌജന്യമായി കളക്റ്റ് ചെയ്യുവാന്‍ അതാത് സ്ഥലങ്ങളിലെ ഫോബ്മ പ്രതിനിധികള്‍ സൌകര്യം ചെയ്യും.

വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഓക്സ്ഫോര്‍ഡ് ഓക്സ്മാസ്, ബെഡ്ഫോര്‍ഡ് മാര്‍സ്റണ്‍ കേരള അസോസിയേഷന്‍, ഇപ്സ്വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, സ്റോക് ഓണ്‍ ട്രെന്റ് ഫ്രണ്ട്സ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ജയന്‍ ക്ളബ്ബ് ബര്‍മിംഗ്ഹാം, ഗ്ളോസ്റര്‍ സെന്റ് മേരിസ് കേരള കാത്തലിക് കമ്യൂണിറ്റി, സൌത്തെന്‍ഡ് ഓണ്‍ സീ താളം ഫാമിലി ക്ളബ്ബ്, ബ്രാഡ്ഫോര്‍ഡ് മലയാളി കമ്യൂണിറ്റി എന്നീ അസോസിയേഷനുകളും കൂട്ടായ്മകളും അതാതു പ്രദേശങ്ങളിലെ കളക്ഷന്‍ കോഓര്‍ഡിനേറ്റു ചെയ്യുന്നുണ്ട്. ചെംസ്ഫൊര്‍ഡ്, കേംബ്രിഡ്ജ്, ഹോര്‍ഷം, സാലിസ്ബറി പ്രദേശങ്ങളിലും അവശ്യ വസ്തു സമാഹരണം നടക്കുന്നുണ്ട്.

നോര്‍ത്ത്, മിഡ്ലാന്‍ഡ്സ്, സൌത്ത് എന്നിങ്ങനെ മൂന്നു ടീമുകള്‍ ആയിട്ടാവും ഫോബ്മ അവശ്യ വസ്തുക്കളുടെ ശേഖരണം നടത്തുക. വോക്കിംഗ് , ഓക്സ്ഫോര്‍ഡ്, ബര്‍മിംഗ്ഹാം, ഗ്ളോസ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്റ്, ഇപ്സ്വിച്ച്, ബെഡ്ഫോര്‍ഡ് , ചെംസ്ഫോര്‍ഡ്, പീറ്റര്‍ബറോ, ലീഡ്സ് എന്നിവിടങ്ങളിലാണു നിലവില്‍ ഫോബ്മ കളക്ഷന്‍ സെന്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഫോബ്മയുടെ ഈ സദുദ്യമത്തില്‍ സഹകരിക്കുവാന്‍ താത്പര്യമുള്ളവരും ഇപ്പോള്‍ സമാഹരണം നടത്തി കൊണ്ടിരിക്കുന്നവരും മേയ് എട്ടിനു മുന്‍പായി കൊടുക്കുവാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ പായ്ക്കു ചെയ്ത് ഫോബ്മ കോര്‍ഡിനേറ്റര്‍മാരേയോ ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയിലിലോ അറിയിക്കേണ്ടതാണ്. പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിങ്ങനെ വസ്ത്രങ്ങള്‍ ഇനം തിരിച്ചു പ്രത്യേകം ബോക്സുകളിലാക്കി ലേബല്‍ ചെയ്തു ലഭിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. ഇനം തിരിക്കാതെ വരുന്ന വസ്ത്രങ്ങള്‍ കളക്റ്റ് ചെയ്തതിനു ശേഷം ഇനം തിരിച്ചു റീ പാക്ക് ചെയ്തിട്ടാവും കയറ്റി അയയ്ക്കുക. ഒരു പ്രദേശത്തു നിന്നുള്ള ബോക്സുകള്‍ ആ സ്ഥലത്തുള്ള കൂട്ടായ്മകളോ അസോസിയേഷനുകളോ വഴി ഒരു സ്ഥലത്ത് ശേഖരിച്ച് അവിടെ നിന്ന് കളക്റ്റ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. മേയ് 10ന് (ഞായര്‍) കളക്ഷന്‍ പൂര്‍ത്തീകരിക്കാനാണു പദ്ധതി.

മറ്റു സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, യാതൊരു വിധ ജാതി മത സംഘടന വേര്‍തിരിവുകളും കൂടാതെ ജന ഹൃദയങ്ങളിലേയ്ക്കിറങ്ങി ചെല്ലുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുക എന്നത് ഫോബ്മയുടെ പ്രഖ്യാപിത നയമാണ്. ഫോബ്മ പോയ വര്‍ഷം ഏറ്റെടുത്തു വിജയിപ്പിച്ച ഭഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സിസ്റം കാംബൈന്‍ ജനോപകാരപ്രദവും ജനപിന്തുണ ലഭിക്കുകയും ചെയ്ത ഒരു മറ്റൊരു പദ്ധതിയാണ്.