ഫ്രാങ്ക്ഫര്‍ട്ടില്‍ മാര്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ മേയ് മൂന്നിന്
Saturday, May 2, 2015 8:22 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹം മാര്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. മേയ് മൂന്നിന് (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈമിലെ സെന്റ് അന്റോണിയൂസ് ദേവാലയത്തില്‍ (അലക്സാണ്ടര്‍ സ്ട്രാസെ 25) തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.

ഫാ.ഷാജി മംഗലത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു പാരീഷ് ഹാളില്‍ സൌഹൃദസമ്മേളനവും അഗാപ്പെയും ഉണ്ടായിരിക്കും. ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദേവദാസ് പോള്‍ സിഎംഎഫ്, 06961000917,015774381889.