റോമില്‍ ഇസ്ലാമിക് സ്റേറ്റിന്റെ പോസ്റര്‍
Thursday, April 30, 2015 8:51 AM IST
റോം: റോം കീഴടക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നു. റോമില്‍ അവര്‍ പതിച്ച പോസ്റര്‍ ഇതിന്റെ സൂചനയെന്ന് വിലയിരുത്തല്‍.

റോമിലെ കൊളോസിയം അടക്കമുള്ള ചരിത്ര സ്മാരകള്‍ക്കു മുന്നില്‍ ഭീഷണി സന്ദേശങ്ങള്‍ പതിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നു. ഭീകര സംഘടനകളെ നിരീക്ഷിക്കുന്ന മറ്റു സംഘടനകളും ഇതു സ്ഥിരീകരിക്കുന്നു.

ചില ചിത്രങ്ങളില്‍ മെട്രോ സ്റേഷനും നഗരത്തിലെ പോലീസ് സ്റേഷനുകളും ഉള്‍പ്പെട്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍