വ്യവസായികള്‍ക്ക് ജര്‍മന്‍ ബിരുദക്കാരെ വേണ്ട
Saturday, April 25, 2015 8:07 AM IST
ബെര്‍ലിന്‍: ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ നിലവിലിരുന്ന ബിസിനസ് അഡ്മിനിസ്ട്രേഷന്‍ കോഴ്സ് (ബെട്രീബസ് വെര്‍ഷാഫ്റ്റ്സ് ലെയറെ-ബെവെഎല്‍) നിര്‍ത്തലാക്കിയതിനുശേഷം തുടങ്ങിയ ബുരുദം പാസായവര്‍ക്ക് രാജ്യത്തെ കമ്പനികള്‍ ജോലി നിരസിക്കുന്നു.

നിലവിലുണ്ടായിരുന്ന ബെവെഎല്‍ ബിരുദക്കാരുടെ അറിവും പരിഞ്ജാനവും പുതിയ കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഇല്ലെന്നാണ് ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പറയുന്നത്. ഇതോടെ ഉദ്യോഗാര്‍ഥികള്‍ ബിരുദാനന്തര ബിരുദം എടുക്കാനുള്ള ശ്രമത്തിലാണ്. ജര്‍മന്‍ ബാച്ചലര്‍ ഡിഗ്രി പാസായവര്‍ക്ക് ജോലി നല്‍കിയ കമ്പനികള്‍ ഇവരില്‍ 67 ശതമാനം പേരിലും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍