ഡബ്ളിനില്‍ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ ഏപ്രില്‍ 25ന്
Thursday, April 23, 2015 6:51 AM IST
ഡബ്ളിന്‍: ഡബ്ളിനില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാളാഘോഷം ഏപ്രില്‍ 25നു(ശനി) നടക്കും. സെന്റ് ജോസഫ്സ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡബ്ളിന്‍ മെറിയോണ്‍ റോഡ,് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നാണു തിരുനാള്‍ ആഘോഷങ്ങള്‍. ഇതോടനുബന്ധിച്ച് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ പരിപാടിയും നടക്കും.

ആര്‍നോള്‍ഡ് അലോഷ്യസ്, ഗോഡ്വിന്‍ വിന്‍സെന്റ്, ഏയ്ഞ്ചല്‍ റോയ്, ജെഫ്ന ജിജി, മയല്‍ മരിയ ജയ്സണ്‍, ജൂഡ് ജോസ്, മാര്‍ഷല്‍ മാര്‍ട്ടിന്‍ എന്നിവരാണു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുക.

ഫാ. മനോജ് പൊന്‍കാട്ടില്‍ വിശുദ്ധ കുര്‍ബാനയും ഫാ. ജോസ് ഭരണികുളങ്ങര ലദീഞ്ഞും അര്‍പ്പിക്കും. പരിപാടിയുടെ ഭാഗമായി സ്നേഹവിരുന്ന് നടക്കും. തിരുനാള്‍ നടത്തിപ്പിലേക്കു വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍