സ്വീഡന്‍ ആദ്യത്തെ റിമോട്ട് കണ്‍ട്രോള്‍ എയര്‍ ടവര്‍ തുറന്നു
Wednesday, April 22, 2015 8:17 AM IST
സ്റോക്ക്ഹോം: ലോകത്തെ ആദ്യ റിമോട്ട് എയര്‍ കണ്‍ട്രോള്‍ ടവര്‍ വടക്കന്‍ സ്വീഡനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

സണ്‍ഡ്സ്വാളിലാണു ടവറിന്റെ നിയന്ത്രണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയിരുന്ന് ആദ്യ വിമാനത്തിന്റെ ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും നിയന്ത്രണം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

കാമറകളും സെന്‍സറുകളും ഉപയോഗിച്ച് റിമോട്ട് ടവറില്‍നിന്നുള്ള തത്സമയ വിവരങ്ങള്‍ ശേഖരിക്കുകയും അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറി അതുപയോഗിച്ച് വ്യോമ ഗതാഗതം നിയന്ത്രിക്കുകയുമാണു ചെയ്യുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍