ശോഭനയുടെ നൃത്ത ശില്പം 'കൃഷ്ണ' ലെസ്റര്‍ അഥീനയിലും
Wednesday, April 22, 2015 6:56 AM IST
ലണ്ടന്‍: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്പം 'കൃഷ്ണ' ലെസ്റര്‍ അഥീനയിലും എത്തുന്നു.

മേയ് 29 ന് ലെസ്ററിലെ പ്രശസ്തമായ അഥീന ഹാളിലും മേയ് 27ന് ലണ്ടന്‍ വാറ്റ്ഫോര്‍ഡ് കൊളോസിയത്തിലും 28നു സെന്‍ട്രല്‍ ലണ്ടനില്‍ റസല്‍ സ്ക്വയറിനടുത്തു ലോഗന്‍ ഹാളിലുമാണു പരിപാടികള്‍.

ഇപ്പോള്‍ നാല്‍പ്പതു ദിവസം നീണ്ടുനില്‍ക്കുന്ന യുഎസ് സന്ദര്‍ശനത്തിലാണു ശോഭനയും 16 അംഗ സംഘവും 29 നു ഇംഗ്ളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി 30 നു സ്വിറ്റ്സര്‍ലന്‍ഡിലെ സുറിച്ചിലേക്കു യാത്രയാകും.

ലണ്ടനിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളായ വേദഗ്രാമും (ംംം.്ലറമഴൃമാ.ൌസ) ഇന്ത്യനൌ (ംംം.ശിറശമിീം.രീ.ൌസ) ആണു പരിപാടി സംഘടിപ്പിക്കുന്നത്. ഈ വെബ്സൈറ്റുകളില്‍നിന്നു ടിക്കറ്റുകള്‍ ലഭ്യമാണ്.

ഹൈ വിക്കമിലെ റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയാണു ചാരിറ്റി പാര്‍ട്ണര്‍ (ംംം.ൃിരര.ീൃഴ.ൌസ). 2014 ഫെബ്രുവരിയില്‍ ബ്രെയിന്‍ ട്യൂമര്‍മൂലം അന്തരിച്ച റയന്‍ നൈനാന്റെ സ്മരണാര്‍ഥമാണു റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തെത്തുടര്‍ന്നാണ് ഇംഗ്ളീഷ് ഭാഷയിലുള്ള നൃത്തശില്പം ശോഭന ചിട്ടപ്പെടുത്തിയത്. കൃഷ്ണനാകുന്നതു ശോഭനയാണ്. മകള്‍ നാരായണിയടക്കം 16 ഓളം കലാകാരികള്‍ വേദിയില്‍ അണിനിരക്കും.

പതിവ് നൃത്തരൂപത്തിലല്ല ശോഭന കൃഷ്ണയെ ഒരുക്കിയിരിക്കുന്നത്. പൌരാണിക നൃത്തചാരുത മുതല്‍ ബോളിവുഡ് സിനിമകളിലെ നൃത്തത്തിന്റെ സാധ്യതകള്‍ വരെ കൃഷ്ണയില്‍ ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്. ശ്രീകൃഷ്ണ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്െടങ്കിലും ഇംഗ്ളീഷില്‍ ആദ്യത്തെ നൃത്തസംഗീത നാടകമാണു കൃഷ്ണ.

കര്‍ണാട്ടിക് ക്ളാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദി, തമിഴ്, മലയാളം സംഗീതവും ഇടകലര്‍ന്ന പശ്ചാത്തല സംഗീതമാണ് കൃഷ്ണയുടേത്. എ.ആര്‍. റഹ്മാന്‍ ഈണമിട്ട പ്രശസ്ത ഗാനങ്ങളാണു കൃഷ്ണയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്ത സിനിമാതാരങ്ങളാണു കൃഷ്ണയിലെ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയിരിക്കുന്നത്. അര്‍ജുനനു സൂര്യയും, രാധയ്ക്ക് കൊങ്കണ സെന്നും, ഗാന്ധാരിക്കു ശബാന ആസ്മിയും, ദ്രൌപദിക്കു ശോഭനയും ശബ്ദം നല്‍കിയപ്പോള്‍ ആന്‍ഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവര്‍ കൃഷ്ണയിലെ മറ്റു കഥാപാത്രങ്ങള്‍ക്കു ശബ്ദമേകി. നവരസങ്ങളും ഭാവങ്ങളും മിന്നിമറയുന്ന 'കൃഷ്ണ' ഇംഗ്ളണ്ടിലെ പ്രേക്ഷകര്‍ക്ക് ഒരു പുതുപുത്തന്‍ ദൃശ്യാനുഭവം പകരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആഷ മാത്യു 07886530031, അരുണ നായര്‍ 07780111475.