കുട്ടികളുടെ വളര്‍ച്ചാധ്യാനം ജൂലൈ 17ന്
Tuesday, April 21, 2015 6:53 AM IST
ലണ്ടന്‍: സെഹിയോന്‍ യുകെ ടീം നയിക്കുന്ന കുട്ടികള്‍ക്കായുള്ള വളര്‍ച്ചാ ധ്യാനം പ്രശസ്തരായ വചന പ്രഘോഷകരുടെ സാന്നിധ്യംകൊണ്ടും ക്ളാസുകള്‍ കൊണ്ടും അനുഗ്രഹീതമാകും.

ജൂലൈ 17, 18, 19 തീയതികളില്‍ നടക്കുന്ന ധ്യാനത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി സീറ്റുകള്‍ ബുക്കു ചെയ്യേണ്ടതാണ്.