ഫാ. പ്രിന്‍സ് പാണേങ്ങാടനു ഡോക്റ്ററേറ്റ്
Saturday, April 18, 2015 8:21 AM IST
വത്തിക്കാന്‍സിറ്റി: ഫാ. പ്രിന്‍സ് പാണേങ്ങാടന്‍ ദൈവശാസ്ത്രത്തില്‍ (ബിബ്ളിക്കല്‍) ഡോക്ടറേറ്റ് നേടി.

അയാം യുവര്‍ പോര്‍ഷന്‍ ആന്‍ഡ് യുവര്‍ പൊസഷന്‍ എമംഗ് ദ ഇസ്രേലൈറ്റ്സ് (“ക അാ ഥീൌൃ ജീൃശീിേ മിറ ഥീൌൃ ജീലൈശീിൈ മാീിഴ വേല കൃമലഹശലേ”) എന്ന വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനത്തില്‍ റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണം. പഞ്ചഗ്രന്ഥിയിലെ സംഖ്യയുടെ പുസ്തകത്തില്‍ ദൈവം അഹറോനോടു സംസാരിക്കുന്ന ഭാഗമാണ് (18/20) ഗവേഷണത്തിനായി തെരഞ്ഞെടുത്തത്.

അച്ചന്റെ ഗവേഷണത്തിന് ഒന്നാം ക്ളാസും ഉന്നത പരിഗണനയുമാണു (റെക്കോര്‍ഡുമാണ്) ലഭിച്ചത്. അതുകൊണ്ടുതന്നെ ഫാ. പ്രിന്‍സ് സമര്‍പ്പിച്ച തീസിസ് യൂണിവഴ്സിറ്റില്‍ പുതിയ പഠനത്തിനായുള്ള ഗവേഷണ ഭാഗമായി സ്വീകരിച്ച് യൂണിവേഴ്സിറ്റിയുടെ ചെലവില്‍ത്തന്നെ പ്രസിദ്ധീകരണയോഗ്യമാക്കിയതും ഫാ. പ്രിന്‍സിന് ലഭിച്ച വലിയൊരു അംഗീകാരമായി. ഒരാളുടെ പഠന വിഷയം യൂണിവേഴ്സിറ്റി അംഗീകരിച്ച് മറ്റുള്ളവര്‍ക്കായി പഠിക്കാന്‍ നല്‍കുന്നത് അസാധാരണ കാര്യംതന്നെയാണ്.

പ്രഫ. കൊക്കോ പിയര്‍ഫ്രാന്‍സിസ്കോ ആയിരുന്നു മോഡറേറ്റര്‍. പ്രഫ. റിസി ജിയൊവാന്നി, പ്രഫ. മറിനെല്ലി സിറോ സല്‍വത്തോറെ എന്നിവരായിരുന്നു റീഡേഴ്സ്. ഫെബ്രുവരി മൂന്നിനായിരുന്നു ഡോക്ടറല്‍ ചടങ്ങ് നടന്നത്.

1977 മാര്‍ച്ച് പതിമൂന്നിനു പി.ജെ. ദേവസിയുടെയും എ.എം. കൊച്ചുത്രേസ്യയുടെയും മകനായി തൃശൂര്‍ രൂപതയിലെ അരിമ്പൂര്‍ ഇടവകയിലാണു ജനനം. 2007 ഏപ്രില്‍ 25ന് അരിമ്പൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ അദിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുന്നത്തില്‍ നിന്നു പൌരോഹിത്യം സ്വീകരിച്ചു. ഇപ്പോള്‍ തെലുങ്കാന സംസ്ഥാനത്തെ അദിലാബാദ് രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. പ്രിന്‍സിന്റെ ഹോബികള്‍ വായന, സ്റാമ്പ് ശേഖരണം, ഗാര്‍ഡനിംഗ് തുടങ്ങിയവയാണ്.

ജയിംസ്, ക്ളീറ്റസ്, ബിന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍