വാട്ട്സ്ആപ്പ് ഫ്രീ കോള്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭിക്കും
Friday, April 17, 2015 7:47 AM IST
ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ വാട്ട്സ്ആപ്പിലൂടെ സൌജന്യമായി ടെലഫോണ്‍ വിളിക്കാം. വാട്ട്സ്ആപ്പ് കോള്‍ ഇനി മുതല്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാം.

പുതിയ വാട്ട്സ് വെര്‍ഷന്‍ 2.12.19 പ്ളേസ്റോറില്‍ നിന്നോ വാട്ട്സ്ആപ്പ് സൈറ്റില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്താല്‍ മതി. വാട്ട്സ്ആപ്പ് കോള്‍ ഫ്രീ കോള്‍ തുടങ്ങിയിരുന്നെങ്കിലും ഒരു വാട്ട്സ്അപ്പ് കോള്‍ ലഭിച്ച വ്യക്തിയില്‍ നിന്നും കോള്‍ സ്വീകരിക്കണമെന്ന പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ പുതിയ വേര്‍ഷനില്‍ ഫ്രീ കോള്‍ സംവിധാനം ഏവര്‍ക്കും ലഭിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍