ഏറ്റവും വിശ്വാസ്യതയുള്ള വിമാന സര്‍വീസ് ഖത്തര്‍ എയര്‍വേസ് എന്നു സര്‍വേ
Thursday, April 16, 2015 8:23 AM IST
ബര്‍ലിന്‍: ലോകത്തെ ഏറ്റവും വിശ്വസമായ വിമാന സര്‍വീസായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു. സമയത്തില്‍ കൃത്യത പാലിക്കുന്നതും അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നതുമാണു തെരഞ്ഞെടുപ്പിന് ആധാരം.

അതേസമയം, ബ്രിട്ടീഷ് എയര്‍വേസിനു പട്ടികയുടെ തലപ്പത്തെ സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഗള്‍ഫ്, ഏഷ്യന്‍ എയര്‍ലൈനുകള്‍ക്കു പിന്നിലാണിപ്പോള്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ സ്ഥാനം.

വാന്‍ഡര്‍ബാറ്റ് എന്ന ട്രാവല്‍ സൈറ്റാണ് ഇതുസംബന്ധിച്ച പഠനം നടത്തി പട്ടിക തയാറാക്കിയത്. ഓണ്‍ടൈം റെക്കോഡ്, ഫ്ളൈറ്റ് റെക്കോഡ്, ബാഗേജ് കോസ്റ് എന്നീ ഘടകങ്ങളാണു തെരഞ്ഞെടുപ്പിന് ആധാരമാക്കിയത്.

ഏറ്റവും മികച്ച നൂറു പോയിന്റ് സ്കോര്‍ നേടാന്‍ ഖത്തര്‍ എയര്‍വേസിനു സാധിച്ചു. എമിറേറ്റ്സിനാണു രണ്ടാം സ്ഥാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍