നഴ്സിനെ അപമാനിച്ച ഇന്ത്യന്‍ ഡോക്ടര്‍ വിചാരണ നേരിടുന്നു
Thursday, April 16, 2015 8:21 AM IST
ലണ്ടന്‍: നഴ്സുമാരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ വിചാരണ നേരിടുന്നു. രണ്ടു നഴ്സുമാര്‍ ഉന്നയിച്ച പരാതിയില്‍ നാലു കേസുകളാണ് ഡോ. റാം മനോഹര്‍ എന്ന മുപ്പത്തെട്ടുകാരനെതിരേ രജിസ്റര്‍ ചെയ്തിരിക്കുന്നത്.

മനോഹര്‍ ജോലി ചെയ്തിരുന്ന വിറാല്‍ ആശുപത്രിയിലാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്. ആരോപണങ്ങളെല്ലാം ഡോക്ടര്‍ നിഷേധിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍