രണ്ടാമത് കാഞ്ഞിരപ്പളളി സംഗമം 18 ന് ഡര്‍ബിയില്‍
Monday, April 13, 2015 8:00 AM IST
ഡെര്‍ബി (ലണ്ടന്‍): രണ്ടാമത് കാഞ്ഞിരപ്പള്ളി സംഗമം ഏപ്രില്‍ 18ന് (ശനി) ഡെര്‍ബിയിലെ മോര്‍ട്ടണില്‍ നടക്കും. രാവിലെ 10 മുതല്‍ പരിപാടികള്‍.

പൊതുസമ്മേളനത്തില്‍ നാട്ടില്‍ നിന്നുമെത്തിയ മാതാപിതാക്കന്മാര്‍ അടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. പരിചയം പുതുക്കിയും വിവിധ കലാപരിപാടികളും ഗെയിമുകളുമായി ഒരു ദിവസം അടിച്ചു പൊളിക്കാനുളള തയാറെടുപ്പിലാണ് കാഞ്ഞിരപ്പളളിക്കാര്‍. ആഘോഷങ്ങളെ തുടര്‍ന്ന് വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാപടികള്‍ സമാപിക്കും. ജന്മനാടിന്റെ ഓര്‍മ പുതുക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്ന അസുലഭ മുഹൂര്‍ത്തങ്ങളില്‍ പങ്കാളികളാകുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അനിമോന്‍ തോമസ് 078 5989 7709, സോണി ചാക്കോ: 077 2330 6974.

വേദിയുടെ വിലാസം: ങീൃീി ഢശഹഹമഴല ഒമഹഹ, ങമശി ഞീമറ ങീൃീി, ഉലൃയ്യവെശൃല ഉല 55 6ഏട.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍