യൂറോപ്യന്‍ മലയാളികള്‍ക്കു വിഷുകൈനീട്ടവുമായി സാജു കൊടിയനും ബാബു തെക്കിനേനും
Saturday, April 11, 2015 7:03 AM IST
വിയന്ന: പുതുവര്‍ഷാരംഭത്തില്‍ മലയാളികള്‍ക്കായി സൂര്യടിവി ഒരുക്കുന്ന മയില്‍പ്പീലി മിനിസ്ക്രീനില്‍ എത്തുന്നു. പ്രശസ്ത ഹാസ്യതാരം സാജുകൊടിയനും ഓസ്ട്രിയന്‍ മലയാളി ബാബു തെക്കിനേനും അണിയിച്ചൊരുക്കുന്ന മയില്‍പ്പീലി മലയാളികളുടെ പ്രവാസ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാട്ടുന്നു.

സുന്ദരിയായ നഴ്സിനെ കല്യാണം കഴിച്ച് വിയന്നയിലെത്തുന്ന പ്രവാസി മല യാളിയുടെ ജീവിതകഥ നര്‍മത്തിലൂടെ അവതരിപ്പിക്കുകയാണ് മയില്‍പ്പീലിയില്‍.

സൂര്യ ടിവിയില്‍ വിഷു ദിനത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 11.30 ന് വിഷു സ്പെഷലായി മലയാളികള്‍ക്ക് മയില്‍പ്പീലി കാണാം.

പിതാവായി സാജു കൊടിയനും മകനായി ബാബുവും അമ്മയായി എല്‍സി ജോര്‍ജും (അമലാപോളിന്റെ മാതൃ സഹോദരി), വീട്ടു വേലക്കാരനായി ജയരാജ് (സിനിമാല), കച്ചവടക്കാരനായി രഘുവും (ഉമ്മന്‍ചാണ്ടി ഫെയിം) കള്ളുകുടി യനായി പ്രമോദ് മാളയും (അച്ചുതാനന്ദന്‍ ഫേയിം) നായികയായി സിനിമാതാരം സിനി വര്‍ഗീസും വേഷങ്ങള്‍ചെയ്യുന്നു. ബൈജു ടുഡിയാണ് മയില്‍പ്പീലിയുടെ സംവിധായകന്‍. ചിത്രത്തില്‍ മൂലന്‍സ് ഗ്രൂപ്പിന്റെ എംഡി വര്‍ഗീസ് മൂലന്‍ അമ്മായിയപ്പനായും അഭിനയിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍