ഗ്രീസ് ആറു ദിവസത്തിനുള്ളില്‍ പുതിയ പരിഷ്കാര നിര്‍ദേങ്ങള്‍ സമര്‍പ്പിക്കണം
Friday, April 10, 2015 8:59 AM IST
ഏഥന്‍സ്: അടുത്ത രക്ഷാ പാക്കേജിനുള്ള ഉപാധിയെന്ന നിലയില്‍ നടപ്പാക്കാനുള്ള രക്ഷാ പാക്കേജിന്റെ വിശദാംശങ്ങള്‍ ഗ്രീസ് ആറു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നു യൂറോസോണ്‍ അന്ത്യശാസനം നല്‍കി.

7.2 ബില്യന്‍ യൂറോയാണ് അടുത്ത ഘട്ടം വായ്പയായി ഗ്രീസിനു നല്‍കുക. ഈ മാസം 24നു ചേരുന്ന യൂറോസോണ്‍ ഡെപ്യൂട്ടി ഫിനാന്‍സ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

ഐഎംഎഫില്‍ 460 മില്യന്‍ യൂറോ തിരിച്ചടയ്ക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഇതു പാലിച്ചതായി ഗ്രീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍