വിക്ടര്‍ ജോര്‍ജിനു 'മഴ' ചിത്രങ്ങളിലൂടെ പുനര്‍ജന്മം
Thursday, April 9, 2015 8:50 AM IST
ഡബ്ളിന്‍: മഴയെ പ്രണയിച്ച് മഴയില്‍ അലിഞ്ഞു ചേര്‍ന്ന വിക്ടര്‍ ജോര്‍ജിനു മഴ ചിത്രങ്ങളിലൂടെ പുനര്‍ജന്മം. ഏപ്രില്‍ 10 നാണ് വിക്ടര്‍ ജോര്‍ജ് ജന്മദിനം.

മഴയുടെ രൌദ്രഭാവങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കവേ മരണത്തിന്റെ നിശബ്ദതയിലേയ്ക്ക് നടന്നു നീങ്ങിയ അനശ്വര കലാകാരന് സുഹൃത്തിന്റെ ആത്മാര്‍ഥ സമര്‍പ്പണം ഭഞഅകച ഠഒഞഛഡഏഒ ഏഘഅടട ഭ എന്ന പുസ്തകത്തിലൂടെ.

കേരളത്തില്‍ വിവിധ പത്രങ്ങളില്‍ ഫോട്ടോജേര്‍ണലിസ്റ് ആയി ജോലി ചെയ്തിരുന്ന കെ.ആര്‍. അനില്‍കുമാര്‍ ആണ് ചില്ലുജാലകങ്ങളിലൂടെ വ്യത്യസ്തമായ മഴചിത്രങ്ങളുമായി ഫോട്ടോ ഡോക്കുമെന്ററി തയാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തോളം സമയമെടുത്ത് അയര്‍ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മഴക്കാലത്ത് പകര്‍ത്തിയ 30 ഓളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബുക്ക് സമര്‍പ്പിച്ചത്. കേരളത്തില്‍ ബുക്ക് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ്.

ഏഴു വര്‍ഷമായി അയര്‍ലന്‍ഡില്‍ കുടുംബസമേതം താമസിക്കുന്ന അനില്‍കുമാര്‍, 1994 മുതല്‍ ദീപിക, ദി പയനിയര്‍, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്നീ പത്രങ്ങള്‍ക്കായി 18 വര്‍ഷക്കാലം ന്യൂസ് ഫോട്ടോഗ്രാഫറായി സേവനം അനുഷ്ടിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ അനിലിനെ തേടിയെത്തിയിട്ടുണ്ട്. 2012 അയര്‍ലന്‍ഡ് സെന്റ് പാട്രിക് ഡേ ഫോട്ടോഗ്രാഫി പുരസ്കാരം,ഐറിഷ് ഫോട്ടോഗ്രാഫി ഫെഡറേഷന്‍ പുരസ്കാരം എന്നിവ എടുത്തു പറയാവുന്ന നേട്ടങ്ങളാണ്.

ഭാര്യ: സന്ധ്യാ. മക്കള്‍: ആനന്ദകൃഷ്ണന്‍, നന്ദന.