ജര്‍മന്‍ പൌരന്മാരെ രക്ഷിച്ചതിനു ഇന്ത്യക്കു പ്രശംസ
Thursday, April 9, 2015 8:37 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ആഭ്യന്തര യുദ്ധം കൊടുംപിരി കൊള്ളുന്ന യമനില്‍ നിന്ന് ജര്‍മന്‍ പൌരന്മാരെ രക്ഷിച്ചതിന് ജര്‍മനി ഇന്ത്യയോടു നന്ദി പറഞ്ഞു.

ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ മൈക്കല്‍ സ്റീനറാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനിനേയും നന്ദി അറിയിച്ചത്.

നേരത്തെ അമേരിക്ക ഉള്‍പ്പെടെ 26 രാജ്യങ്ങള്‍ ഇന്ത്യയോട് തങ്ങളുടെ പൌരന്മാരെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. യെമനിലെ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ സൌദി അറേബ്യയുടെ സഹായത്തോടെ ഇന്ത്യ നടത്തുന്ന ഓപ്പറേഷന്‍ രാഹത് വിജയകരമായി തുടരുന്നു. ഇതിനിടയിലാണ് ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ രക്ഷിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചത്. ഇന്ത്യയുടെ ഈ രക്ഷാപ്രവര്‍ത്തനങ്ങളെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വളരെയേറെ പ്രശംസിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍