വിശ്വാസ തീര്‍ഥാടനത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുന്നു
Wednesday, April 8, 2015 4:18 AM IST
ബര്‍മിംഗ്ഹാം: പുതുഞായറിനു തലേദിവസം നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നതിനു വിശ്വാസികള്‍ ഒരുങ്ങുന്നു.

ശനി രാവിലെ എട്ടിന് ആരംഭിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ ബിഷപ് ഡേവിഡ് കോളിന്‍സ്, ഫാ. സോജി ഓലിക്കല്‍, ഫാ. ഗാശത്ത് ലെയ്സണ്‍ എന്നിവര്‍ നയിക്കും.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ മധ്യസ്ഥ പ്രാര്‍ഥനയോടുകൂടിയ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നയിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ ഡേവിഡ് കോളിന്‍സ് കാര്‍മികത്വം വഹിക്കും. ഇംഗ്ളീഷിലും മലയാളത്തിലുമായി നടക്കുന്ന വചന പ്രഘോഷണങ്ങള്‍ക്ക് ഫാ. സോജി ഓലിക്കലും ഫാ. ഗാശത്ത് ലെയ്സണും നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ വൈകുന്നേരം നാലിനു സമാപിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം