ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകള്‍
Thursday, April 2, 2015 4:53 AM IST
ലണ്ടന്‍: എത്രയും കൂടുതല്‍ രാജ്യങ്ങളില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ സൌകര്യം ലഭിക്കുന്നോ ആ പാസ്പോര്‍ട്ടിന് അത്രയേറെ കരുത്തുണ്ടെന്നു പറയാം. അങ്ങനെ നോക്കിയാല്‍ ഏതു രാജ്യത്താൈക്കെ പാസ്പോര്‍ട്ടുകളാണ് ഏറ്റവും കരുത്തേറിയത്?

ഫിന്‍ലാന്‍ഡ്, യുഎസ്എ, ജര്‍മനി, യുകെ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിലെന്ന് ഹാന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് നടത്തിയ അവലോകനത്തില്‍ വ്യക്തമാകുന്നു. പട്ടികയില്‍ ഏറ്റവും താഴെയുള്ള ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും. ഈ മൂന്നു രാജ്യങ്ങുടെ പാസ്പോര്‍ട്ടുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്.

അഫ്ഗാന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 28 രാജ്യങ്ങളിലും ഇറാക്കി പാസ്പോര്‍ട്ടുള്ളവര്‍ക്ക് 31 രാജ്യങ്ങളിലും പാക് - സോമാലിയ പാസ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് 32 രാജ്യങ്ങളിലും വീസയില്ലാതെ യാത്ര ചെയ്യാം. അതേസമയം, ഫിന്‍ലാന്‍ഡ്, ജര്‍മനി, സ്വീഡന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ 174 രാജ്യങ്ങളില്‍ യാത്രാ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാകാന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍