മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷം 11ന്
Thursday, April 2, 2015 4:48 AM IST
മാഞ്ചസ്റര്‍: കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്ററിന്റെ (കെസിഎഎം) ഈസ്റര്‍ ആഘോഷം ഏപ്രില്‍ 11 ന് (ശനി) ടിംബര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചകഴിഞ്ഞു രണ്ടിന് ആഘോഷപൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ക്കു തുടക്കമാകും.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, സീറോ മലങ്കര ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കീസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ ബിജു ആന്റണി അധ്യക്ഷത വഹിക്കും. വൈദികര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമാകും. അസോസിയേഷന്‍ യുവജന കൂട്ടായ്മയും മുതിര്‍ന്നവരും വിവിധങ്ങളായ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. ബൈബിള്‍ അധിഷ്ഠിതമായ ഒട്ടേറെ ദൃശ്യാവിഷ്കാരങ്ങളാണ് ഇക്കുറി അണിയറയില്‍ ഒരുങ്ങുന്നത്. വിഭവ സമൃദ്ധമായ ഈസ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.

ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി നോയല്‍ ജോര്‍ജ് പറഞ്ഞു,

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍