സെന്‍ട്രല്‍ മാഞ്ചസ്ററില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍
Thursday, April 2, 2015 4:48 AM IST
മാഞ്ചസ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുളള പെസഹാ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ രണ്ടിനു(പെസഹ വ്യാഴം) രാവിലെ 10 മുതല്‍ ആരംഭിക്കും.

ദുഃഖവെളളിയുടെ തിരുക്കര്‍മങ്ങളും രാവിലെ 10 മുതല്‍ തുടക്കമാകും. പീഡാനുഭവ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് റോഡിലൂടെ പരിഹാരപ്രദക്ഷിണവും കുരിശിന്റെ വഴിയും നടക്കും. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ (ശനി) രാത്രി 9.30 മുതല്‍ ആരംഭിക്കും. വിശുദ്ധ വാര തിരുക്കര്‍മങ്ങള്‍ എല്ലാം ലോംഗ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിലാണു നടക്കുക.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു ദൈവികകൃപകള്‍ ധാരാളമായി പ്രാപിക്കാന്‍ ഏവരെയും സെന്‍ട്രല്‍ മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍